പുഴയോരം, ഓർമകളുടെ കുത്തിയൊഴുക്
നിറഞ്ഞൊഴുകുന്ന പുഴയിലെ ഒഴുക്കിന് എന്തൊരു വേഗത.
സാഗരത്തെ ലക്‌ഷ്യം വെച്ചു നിലക്കാത്ത പ്രവാഹം.
എത്രെയോ കാലമായി ഒഴുകിക്കൊണ്ടിരിക്കുന്ന പുഴക്ക് കാലങ്ങളുടെ കഥകൾ പറയുവാനുണ്ടാകും.
നമ്മുടെ ജീവിതവും ഒരു നിലക്കാത്ത പ്രവാഹമാണ്. പുഴയോരത്തിരുന്നു ചിന്തകൾ പന്തലിച്ചു വലുതായി. മുങ്ങിയും പൊങ്ങിയും ഒലിച്ചു പോകുന്ന ഇലകൾ പോലെ നാം ജീവിതത്തിൽ എത്ര യാത്രകൾ ചെയ്തു. ഓരോ വീഴ്ചയും ഉയരലും. അതിൽ അധി ജീവിച്ചവർ ധാരാളം . ഒരു കൈതാങ്ങിനു വേണ്ടി കാത്തിരുന്നവർ. കൈസഹായം കിട്ടുന്നതിന് മുമ്പ് ആഴിയിൽ മുങ്ങി പോയവർ. പുഴയോരത്തിരുന്നു ചിന്തകൾ പന്തലിച്ചു വലുതായി. മുങ്ങിയും പൊങ്ങിയും ഒലിച്ചു പോകുന്ന ഇലകൾ പോലെ നാം ജീവിതത്തിൽ എത്ര യാത്രകൾ ചെയ്തു. ഓരോ വീഴ്ചയും ഉയരലും. അതിൽ അധി ജീവിച്ചവർ ധാരാളം . ഒരു കൈതാങ്ങിനു വേണ്ടി കാത്തിരുന്നവർ. കൈസഹായം കിട്ടുന്നതിന് മുമ്പ് ആഴിയിൽ മുങ്ങി പോയവർ.
സഹായിക്കാൻ ഒന്നും ഇല്ലാത്തവർ കണ്ണിൽ നിന്നും കണ്ണീരു പൊഴിച്ച് ഓരോരുത്തരുടെ സങ്കടത്തോടൊപ്പം നിന്നതിനാലാവണം സങ്കടക്കടലിൽ നീന്തി പലരും രക്ഷപ്പെട്ടത്. ആർത്തിരച്ചുവരുന്ന തിരമാലകൾ കണക്കെ ഒന്നിനുമേൽ ഒന്നായി വിഷമങ്ങൾ വന്നുപെട്ടിട്ടുംഅവയെല്ലാം തന്മയത്തത്തോടെ നേരിടാൻ, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തൻ്റെ കൂടെ എത്രയോ പേര് ഉണ്ടായിരുന്നു.
അവരെല്ലാം എപ്പോഴോ ഈ കാലത്തിൻറെ കുത്തൊഴുക്കിൽ ഒഴുകിപ്പോയിരിക്കാം. ഇന്ന് പ്രശ്നങ്ങൾക്ക് പരിഹാരം ഓൺലൈനിൽ തിരയുന്നവർ. ഒന്നിച്ചിരുന്ന് ഒന്ന് വർത്തമാനം പറയാൻ സമയമില്ലാത്തവർ. ഓരോ വീടും ഇന്നും മൗനമാണ്. ആളുകളുണ്ടെങ്കിലും വിജനമാണ്. തൻ്റെ കയ്യിലെ മൊബൈലിൽ ആഴ്ന്നിറങ്ങി എവിടെയോ എത്തിയവർ. അവർക്ക് ഇവിടെ ഇരിക്കുന്നുണ്ടെങ്കിലും ലോക സഞ്ചാരം നടത്തുന്നവർ. അവർക്ക് ഡിജിറ്റൽ പറ്റുഫോമിൽ ഫ്രണ്ട്‌സ് പതിനായിരമുണ്ട് . സ്വന്തം നാട്ടിൽ ഒന്ന് വിഷമങ്ങൾ പങ്കുവെക്കാൻ കേൾക്കാൻ മനസ്സുള്ള ഒരു ചങ്ങാതിമാറുപോലുമില്ല.
പുഴ നിൽക്കാതെ ഒഴുകുകയാണ്. ആരെയും കത്ത് നിൽക്കുന്നില്ല.
തീരങ്ങളിൻ തുള്ളിക്കളിചു പാറകളിൽ തലചായ്ച്ചു മരക്കാടുകൾക്കിടയിൽ വട്ടം കറങ്ങി സന്തോഷത്തോടെ വീടും സാഗരം തേടി. എന്തൊരു സന്തോഷമാണ് അവർക്ക്
സമയം കടന്നു കഴിന്നിട്ടില്ല.ഇനിയുമുണ്ട് അവസരങ്ങൾ. സമൂഹത്തിലേക്ക് ഒന്ന് തല ഉയർത്തി നോക്കാൻ. മനസ്സുകൾ തമ്മിൽ അടുക്കാൻ മനുഷ്യർ തമ്മിൽ അടുക്കണം. മനുഷ്യരുടെ വിഷമങ്ങൾ മനസ്സിലാക്കണം. അവരുടെ സങ്കടങ്ങൾ കേൾക്കാൻ മനസ്സുണ്ടാവണം. അവരുടെ മനസ്സിൽ വളർന്നു പന്തലിച്ച സങ്കടക്കാടുകളുടെ ഇടയിലൂടെ അല്പമൊന്ന് നടക്കണം, നമുക്കും സന്തോഷം തിരിച്ചു പിടിക്കാൻ പുഴപോലെ മനുഷ്യരുടെ ഹൃദയത്തിലൂടെ ഒഴുകാം. സങ്കടങ്ങളുടെ ഇടയിലൂടെ ഒഴുകി അവയെ അലിയിചില്ലാതാക്കാൻ........

Comments
Post a Comment