❤️❤️"കരയിപ്പിക്കുന്ന ബോർഡ് " 🧾❤️ പഴവർഗ്ഗങ്ങൾ അടുക്കിവെച്ച ആ ഉന്തുവണ്ടിയിൽ എല്ലാ പഴങ്ങളുടേയും വില എഴുതി വെച്ചിരുന്നു. കൂടാതെ ഒരു കാർബോർഡിൽ വൃത്തിയായി ഇങ്ങിനെ എഴുതിയിരുന്നു... “പ്രായമുള്ള എന്റെ ഉമ്മ വീട്ടിൽ തനിച്ചാണ്, ഉമ്മയെ പരിചരിക്കാൻ എനിക് ഇടക്കിടക്ക് വീട്ടിലേക്ക് പോകേണ്ടി വരുന്നു.♥️ ♥️ നിങ്ങൾക്ക് തിരക്കുണ്ടെങ്കിൽ ആവശ്യമുള്ളത് തൂക്കിയെടുത്ത് തുക സൈഡിലുള്ള ചെറിയ പെട്ടിയിൽ ഇട്ടേക്കുക, നിങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ എന്റെ വക ആവശ്യമുള്ളത് എടുത്ത് കൊള്ളുക"♥️ ♥️അവൻ അങ്ങോട്ടുമിങ്ങോട്ടും നോക്കി തുലാസിൽ ഓറഞ്ചും നേന്ത്രപ്പഴവും തൂക്കിയെടുത്തു. കാശിടാൻ പറഞ്ഞ പെട്ടി തുറന്ന് നോക്കി. അതിൽ നൂറിന്റേയും, അമ്പതിന്റേയും മറ്റു നോട്ടുകളും വേറെയുമുണ്ടായിരുന്നു. അവൻ തൂക്കിയെടുത്ത സാധനങ്ങളുടെ വില നോക്കി കണക്ക് കൂട്ടി കാശ് പെട്ടിയിലിട്ടു.♥️ ♥️ഫ്ലാറ്റിലെത്തിയ അവൻ അനുജനോട്, “ഞാൻ ഇപ്പോൾ വരാം" എന്ന് പറഞ്ഞിറങ്ങി. തിരിച്ചു വന്നപ്പോൾ അനുജൻ ചോദിച്ചു, “എവിടെപ്പോയതാ ...” “ഒരാൾക...