Posts

Showing posts from September, 2025
Image
 ❤️❤️"കരയിപ്പിക്കുന്ന ബോർഡ് " 🧾❤️ പഴവർഗ്ഗങ്ങൾ അടുക്കിവെച്ച ആ ഉന്തുവണ്ടിയിൽ‌ എല്ലാ പഴങ്ങളുടേയും വില എഴുതി വെച്ചിരുന്നു.  കൂടാതെ ഒരു കാർബോർഡിൽ വൃത്തിയായി‌ ഇങ്ങിനെ എഴുതിയിരുന്നു...  “പ്രായമുള്ള എന്റെ ഉമ്മ വീട്ടിൽ തനിച്ചാണ്,   ഉമ്മയെ പരിചരിക്കാൻ എനിക് ഇടക്കിടക്ക് വീട്ടിലേക്ക് പോകേണ്ടി വരുന്നു.♥️ ♥️ നിങ്ങൾക്ക് തിരക്കുണ്ടെങ്കിൽ  ആവശ്യമുള്ളത് തൂക്കിയെടുത്ത് തുക സൈഡിലുള്ള ചെറിയ പെട്ടിയിൽ ഇട്ടേക്കുക,  നിങ്ങളുടെ കൈയിൽ പണമില്ലെങ്കിൽ  എന്റെ വക ആവശ്യമുള്ളത് എടുത്ത് കൊള്ളുക"♥️ ♥️അവൻ അങ്ങോട്ടുമിങ്ങോട്ടും നോക്കി  തുലാസിൽ ഓറഞ്ചും നേന്ത്രപ്പഴവും  തൂക്കിയെടുത്തു.  കാശിടാൻ പറഞ്ഞ പെട്ടി തുറന്ന്  നോക്കി.  അതിൽ നൂറിന്റേയും, അമ്പതിന്റേയും  മറ്റു നോട്ടുകളും വേറെയുമുണ്ടായിരുന്നു.  അവൻ തൂക്കിയെടുത്ത സാധനങ്ങളുടെ  വില നോക്കി കണക്ക് കൂട്ടി കാശ് പെട്ടിയിലിട്ടു.♥️ ♥️ഫ്ലാറ്റിലെത്തിയ അവൻ   അനുജനോട്,   “ഞാൻ ഇപ്പോൾ വരാം"  എന്ന് പറഞ്ഞിറങ്ങി.  തിരിച്ചു വന്നപ്പോൾ അനുജൻ ചോദിച്ചു,  “എവിടെപ്പോയതാ ...”  “ഒരാൾക...
It should be said openly; 'I like you!' SIDHEEQ NADWI CHEROOR                Love is a term that becomes increasingly complex as it is defined. It is a feeling that has the capacity to both inflict and receive pain. Love is also a trait that shines most clearly as an external manifestation of selfishness in the human mind. Each person loves themselves the most. The love we show others often depends on how much they love us in return. Generally, what we give to others is based on the measure and value we receive from them. When we love our parents, it is motivated by the services they provided during our childhood and the love they continue to show us. The love we maintain for the Prophets is a condition for our salvation and for the blessings of this world and the hereafter, as a result of the Prophet (peace be upon him). When we love another person, the love and care they give us also become significant reasons.     However, t...
  തുറന്നു പറയണം; 'നിങ്ങളെ എനിക്കിഷ്ടമാണ്!'  സ്വിദ്ദീഖ്  നദ് വി ചേരൂർ  നിർവചിക്കും തോറും കൂടുതൽ സങ്കീർണമാകുന്ന ഒരു സംജ്ഞയാണ് സ്നേഹം. സ്വീകരിക്കാൻ ഇമ്പവും നൽകാൻ വെമ്പലുമുണ്ടാകുന്ന വികാരം. മനുഷ്യ മനസ്സിലെ സ്വാർത്ഥതയുടെ ബഹിർസ്ഫുരണമായി ഏറ്റവും വ്യക്തമായി തെളിഞ്ഞു കത്തുന്ന ഒരു ഗുണം കൂടിയാണ് സ്നേഹം.   ഓരോരുത്തരും ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവന(ള)വനെ(ളെ) തന്നെയാണ്. മറ്റുള്ളവരെ നാം സ്നേഹിക്കുന്നത് പലപ്പോഴും അവർ നമ്മെ എത്ര സ്നേഹിക്കുന്നുവെന്ന് നോക്കിയാണ്. ഇങ്ങോട്ട് കിട്ടുന്നതിൻ്റെ അളവും മൂല്യവും നോക്കിയാണ് പൊതുവേ അങ്ങോട്ട് നൽകാറുള്ളതും. മാതാപിതാക്കളെ നാം സ്നേഹിക്കുമ്പോൾ അതിന് പ്രേരകമായി വർത്തിക്കുന്നത് അവർ 'നമുക്ക് വേണ്ടി ' കുട്ടിക്കാലത്ത് ചെയ്ത സേവനങ്ങളും 'നമ്മോട് ' പുലർത്തുന്ന സ്നേഹവുമാണ്. പ്രവാചകരോട് നാം പുലർത്തുന്ന സ്നേഹം പോലും 'നമ്മുടെ ' രക്ഷയ്ക്കും ഇഹ-പര സൗഭാഗ്യങ്ങൾക്കും തിരുനബി(സ) ഹേതുവായതിൻ്റെ കടപ്പാടാണ്. മറ്റൊരാളെ നാം സ്നേഹിക്കുമ്പോഴും അവർ നമുക്ക് നൽകുന്ന സ്നേഹവും കരുതലും പ്രധാന നിമിത്തമായി വരുന്നു.            എന്നാൽ അതിനപ്പ...